SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.48 AM IST

കോക്കനട്ട് നഴ്സറിയിൽ നെടുനേന്ത്രൻ വാഴകൾ

tissue

കൊച്ചി: വൈറ്റില ഗവ. കോക്കനട്ട് നഴ്സറിയിൽ ഗുണമേന്മയുള്ള നെടുനേന്ത്രൻ ഇനത്തിലെ ടിഷ്യുകൾച്ചർ വാഴത്തൈകൾ വില്പനയ്ക്ക്. വൈറ്റിലയിലെ റൈസ് റിസർച്ച് സ്റ്റേഷനിലെ ടിഷ്യുകൾച്ചർ ലാബിൽ ഉത്പാദിപ്പിച്ച തൈകൾക്ക് 35 രൂപയാണ് വില. പയർ, പടവലം തുടങ്ങി പത്തോളം ഇനം പച്ചക്കറിത്തൈകളും ലഭ്യമാണ്. നഴ്സറിയിൽ തന്നെ ഉത്പാദിപ്പിച്ച പച്ചക്കറിത്തൈകൾക്ക് മൂന്ന് രൂപയാണ് വില.

മരട് നെട്ടൂർ മാർക്കറ്റ് കോംപ്ലക്സിലാണ് നഴ്സറി പ്രവർത്തിക്കുന്നത്. കമ്പോസ്റ്റ്, പോട്ടിംഗ് മിശ്രിതം, ഇൻഡോർ പ്ലാന്റുകൾ, ജൈവ കീടനാശിനികൾ തുടങ്ങി കൃഷിക്ക് ആവശ്യമായ വസ്തുക്കളും മിതമായ വിലയിൽ ലഭിക്കും. വൈറ്റില ഹബ്ബിനായി സ്ഥലം ഏറ്റെടുത്തതോടെയാണ് വിശാലമായ ഭൂമിയിൽ നിന്നു നെട്ടൂർ മാർക്കറ്റിലെ 25 സെന്റിലേക്ക് നഴ്സറി മാറ്റിയത്. സ്ഥലപരിമിതി മൂലം തൈകൾ ഉൾപ്പെടെയുള്ള കാർഷിക വസ്തുക്കളുടെ ഉത്പാദനം നിലവിൽ പരിമിതമാണ്. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് പ്രവർത്തന സമയം. വിവരങ്ങൾക്ക്: 9383471194.

നെടുനേന്ത്രൻ

ഉയരമുള്ള വാഴയിൽ 22 - 25 കിലോ വരെയുള്ള കുല കി​ട്ടുന്ന നേന്ത്രക്കർഷകരുടെ ഇഷ്ടയിനം. പത്തുമാസത്തോളം വേണം വി​ളവെടുപ്പി​ന്. വലി​യ കായ്കളാണ്. രുചി​കരം. ചി​പ്സി​നും ഉത്തമം.

പച്ചക്കറിത്തൈകൾ

• പയർ

• മുളക്

• പാലക്

• തക്കാളി

• വഴുതന

• പാവൽ

• പടവലം

• സാലഡ് വെള്ളരി

• ഫെ​റമോൺ​ കെണി​ ഓൺ​ലൈനി​ൽ

തെങ്ങി​നും മാവി​നും പച്ചക്കറി​കൾക്കും മറ്റും ഭീഷണി​യാകുന്ന കീടങ്ങളെ ആകർഷി​ച്ച് കെണി​യി​ൽപ്പെടുത്തി​ ഇല്ലാതാക്കുന്ന ഫെറമോൺ​ കെണി​കളും ഗവ കോക്കനട്ട് നഴ്സറിയിൽ ലഭ്യമാണ്. ഇവ ഇപ്പോൾ ആമസോണി​ലും ലഭി​ക്കും. നഴ്സറി​യി​ൽ 100 രൂപയും ഓൺ​ലൈനി​ൽ 160 രൂപയുമാണ് വി​ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL