SignIn
Kerala Kaumudi Online
Tuesday, 28 July 2026 10.40 AM IST

പാമ്പ്ര പള്ളിയിൽ കൊടിയേറി

y

പാമ്പ്ര: സെന്റ് ജോർജ് സിറിയൻ സിംഹാസന പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി. വികാരി ഫാ. രാജു കൊളാപ്പുറത്ത് കോർഎപ്പിസ്‌കോപ്പ കൊടി ഉയർത്തി. നാളെ സന്ധ്യാ നമസ്കാരവും സണ്ടേസ്കൂൾ ഭക്തസംഘടനകളുടെ വാർഷികവും നടക്കും. 30ന് പ്രഭാത നമസ്കാരവും വി. കുർബ്ബാനയും വൈകിട്ട് പ്രദക്ഷിണവും രാത്രി ആശിർവ്വാദവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. മേയ് 1ന് വി. മൂന്നിന്മേൽ കുർബ്ബാനയ്ക്ക് ഇടുക്കി ഭദ്രാസനാധിപൻ സക്കറിയാസ് മോർ പീലിക്സിനോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, നേർച്ചസദ്യ, കൊടിയിറക്ക് എന്നിവ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ