SignIn
Kerala Kaumudi Online
Wednesday, 29 July 2026 12.43 AM IST

മറ്റൂർ സെന്റ് ജോർജ് പള്ളിയിൽ പ്രതിഷ്ഠാ തിരുന്നാൾ 

d

കാലടി: മറ്റൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ 76-ാമത് പ്രതിഷ്ഠാ തിരുന്നാളും വിശുദ്ധ ഗീവർഗീസിന്റെ തിരുന്നാളും ഇന്ന് മുതൽ ചൊവ്വാഴ്ച വരെ ആഘോഷിക്കും. ഇന്ന് രാവിലെ 7നും 8നും കുർബാന, വൈകിട്ട് 7.30ന് സൺഡേ സ്കൂളിന്റെയും ഭക്തസംഘടനകളുടെയും സംയുക്ത വാർഷികം എന്നിവ നടക്കും.

തിങ്കളാഴ്ച രാവിലെ 7നും 8നും കുർബാന, വൈകിട്ട് 6.30ന് സന്ധ്യാപ്രാർത്ഥന, പ്രദക്ഷിണം, ആകാശവിസ്മയ കാഴ്ചകൾ എന്നിവയുണ്ടാകും. ചൊവ്വാഴ്ച രാവിലെ 7ന് പ്രഭാതപ്രാർത്ഥന, 8.30ന് പെരുന്നാൾ കുർബാന, പ്രസംഗം, പ്രദക്ഷിണം, നേർച്ചസദ്യ എന്നീ ചടങ്ങുകൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, RLV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL