SignIn
Kerala Kaumudi Online
Saturday, 27 June 2026 11.41 PM IST

ലേബർ കോഡ് ദോഷകരം

thamp
വരാപ്പുഴ അതിരൂപത കേരള ലേബർ മൂവ്‌മെന്റ് സംഘടിപ്പിച്ച തൊഴിലാളി ദിനാഘോഷം തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേന്ദ്ര സർക്കാരിന്റെ പുതിയ ലേബർ കോഡുകൾ തൊഴിലാളികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് എച്ച്.എം.എസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ. തമ്പാൻ തോമസ് പറഞ്ഞു. കേരള ലേബർ മൂവ്‌മെന്റ് (കെ.എൽ.എം) വരാപ്പുഴ അതിരൂപത സംഘടിപ്പിച്ച മേയ് ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എൽ.എം അതിരൂപത പ്രസിഡന്റ് സജി ഫ്രാൻസിസ് മനയിൽ അദ്ധ്യക്ഷനായി. ഡോ. സിജൻ മണുവേലിപറമ്പിൽ, ഫാ. സുനിൽ മുടവശേരി, ബാബു തണ്ണിക്കോട്, ടോമി മാത്യു. ബിജു പുത്തൻപുരയ്ക്കൽ, ജോൺസൺ പാലയ്ക്കപറമ്പിൽ, ജോസഫ് ടി.ജി., ബെയ്‌സിൽ മുക്കത്ത്, ഡീന ജോസഫ്, ജോസി അറക്കൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KLM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL