SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

നി​ഴലാഴം പ്രദർശനം 11ന്

nizhalazham

കൊച്ചി​: തോൽപ്പാവകൂത്ത് കലാകാരന്മാരുടെ ജീവിതം പറയുന്ന 'നിഴലാഴം" സി​നി​മ ചാവറ കൾച്ചറൽ സെന്റർ ഡോൾബി തിയേറ്ററിൽ മേയ് 11 വൈകീട്ട് 5.30ന് പ്രദർശി​പ്പി​ക്കും. കൊച്ചിൻ ഫിലിം സൊസൈറ്റി, ചാവറ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെയാണ് പ്രദർശനം. നവാഗത സംവിധായകൻ രാഹുൽ രാജാണ് സംവി​ധായകൻ. തോൽപ്പാവക്കൂത്ത് കലാകാരന്മാരുടെ ജീവിതം, അവരുടെ കലയോടുള്ള സമർപ്പണം, ജീവിതത്തിലെ ദൈന്യതകൾ തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്. എണ്ണവിളക്കുകളുടെ വെട്ടത്തിൽ അവതരിപ്പിക്കപ്പെടുന്നതാണ് തോൽപ്പാവകൂത്ത്. സിനിമാ പ്രദർശനത്തിന് ശേഷം സംവിധായകനും അഭിനേതാക്കളും അണിയറ പ്രവർത്തകരും സദസുമായി സംവദിക്കും. വിവരങ്ങൾക്ക്: 9496334492.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL