SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

ഷൈജുവിനും കിട്ടി വർണ നാണയം

coin
വർണ്ണനാണയം

കൊച്ചി: വന്ദേഭാരത് ട്രെയിന്റെ ചിത്രമുള്ള 100 രൂപയുടെ വെള്ളി വർണനാണയം സ്വന്തമാക്കി​ അങ്കമാലി​ സ്വദേശി​ ഷൈജു കുടി​യി​രി​പ്പി​ൽ. ഇന്ത്യയിൽ ആദ്യ വൈദ്യുതി ട്രെയിനിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് വർണ നാണയത്തിന്റെ 1000 പ്രൂഫ് സെറ്റുകൾ മാത്രം വില്പനയ്ക്ക് വച്ചത്. രണ്ട് വർഷം മുമ്പ് ഓൺലൈനായി 8000 രൂപ അടച്ച് ബുക്ക് ചെയ്തവരാണ് ആദ്യം ഇത് സ്വന്തമാക്കിയ ഭാഗ്യശാലികൾ. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ മീഡിയ റിലേഷൻസ് ഓഫീസറാണ് ഷൈജു. മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഓർമ്മയ്ക്കായി കഴിഞ്ഞ വർഷം സെപ്തംബറിലാണ് രാജ്യത്തെ ആദ്യ വർണനാണയം പുറത്തിറക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL