SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.56 AM IST

കാൻസേർവ് വിപണനമേള 

can-serve

കൊച്ചി: കാൻസർ രോഗികൾക്ക് സാന്ത്വനവും സഹായവും നൽകുന്ന സംഘടനയായ ക്യാൻസർവ് സൊസൈറ്റിയുടെ വിപണന മേള മെയ്‌ 9, 10 തീയതികളിൽ ഇടപ്പള്ളി ഗവ യു.പി. സ്കൂളിൽ നടക്കും. ബട്ടർഫ്‌ളൈ കാൻസർ കെയർ ഫൗണ്ടേഷന്റെ 'യുവതി" പദ്ധതിയിലുള്ള ക്യാൻസർ ബാധിതരെയും അതിജീവിതരെയും ഉൾപ്പെടുത്തിയാണ് മേള സംഘടിപ്പിക്കുന്നത്. ആഭരണങ്ങൾ, അലങ്കാര വസ്തുക്കൾ, സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ, കാർഷിക ഉത്പന്നങ്ങൾ, പുസ്തകങ്ങൾ, ബെഡ്ഷീറ്റുകൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ വിവിധ സ്റ്റാളുകളിലൂടെ ലഭ്യമാകും. സ്ത്രീകൾ സ്വന്തമായി നിർമ്മിക്കുന്ന ഉത്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്താനും വിപണനം നടത്താനും ഈ മേള സഹായകരമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL