SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.44 AM IST

കുസാറ്റിൽ ശാസ്ത്രസമീക്ഷ 2026

sasthra

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഫിസിക്‌സ് വകുപ്പ്, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെന്റ് എന്നിവയുടെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി 'ശാസ്ത്രസമീക്ഷ - 2026" ഏകദിന ശാസ്ത്ര അവബോധ പരിപാടി സംഘടിപ്പിക്കും. 14, 15, 18, 19, 20 തീയതികളിലാണ് പരിപാടി. ഒരു ദിവസം പരമാവധി 50 വിദ്യാർത്ഥികൾക്കാണ് പ്രവേശനം. പരിപാടിയുടെ ഭാഗമായി സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി സന്ദർശനവും ഉണ്ടാകും. ലേർണിംഗ് ബൈ ഡൂയിംഗ് രീതിയിൽ ശാസ്ത്ര ആശയങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തും. കുസാറ്റിലെ വിവിധ വിഭാഗങ്ങളിലെ അദ്ധ്യാപകരാകും സാങ്കേതിക സെഷനുകൾ നയിക്കുക. രജിസ്‌ട്രേഷനും വിശദവിവരങ്ങൾക്കും: 9495042275.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL