SignIn
Kerala Kaumudi Online
Thursday, 21 May 2026 2.36 AM IST

സാമൂഹിക നേട്ടമാകും വയോജനക്ഷേമ വകുപ്പ്

oldage

കൊച്ചി: സംസ്ഥാനത്ത് വയോജനക്ഷേമ വകുപ്പ് രൂപീകരിക്കുന്നതും ജപ്പാൻ മാതൃക സ്വീകരിക്കുന്നതും വയോജനസംരക്ഷണത്തിനും പരിചരണത്തിനും സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതും സാമൂഹികനേട്ടമായി മാറും. വയോധികരെ കുടുംബവും സമൂഹവും ഭാരമായി കാണാതെ ആദരവ് നൽകുന്ന സംവിധാനമാണ് ജപ്പാനിലുള്ളത്.

മക്കൾ വിദൂരനാടുകളിലായതിനാലും അടുത്ത ബന്ധുക്കളില്ലാത്തതിനാലും ഏകാന്തത, അവഗണന, സുരക്ഷാക്കുറവ് എന്നിവ നേരിടുന്ന വയോജനങ്ങൾ വർദ്ധിക്കുകയാണ്. കുടുംബബന്ധങ്ങളുടെ തകർച്ച, അണുകുടുംബങ്ങൾ, വിദേശ – അന്തർസംസ്ഥാന കുടിയേറ്റം, ജനനനിരക്കിലെ കുറവ് എന്നിവ വയോജനസംരക്ഷണത്തിൽ വെല്ലുവിളികളാണ്. വകുപ്പ് രൂപീകരിക്കുന്നതോടെ നിലവിൽ സാമൂഹികക്ഷേമ വകുപ്പിന് കീഴിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് പുതിയമാനം ലഭിക്കുമെന്ന് സന്നദ്ധപ്രവർത്തകർ പറയുന്നു.

വകുപ്പ് രൂപീകരിക്കാനുള്ള തീരുമാനത്തെ സാമൂഹികപ്രവർത്തകർ സ്വാഗതം ചെയ്‌തു. ദീർഘദൃഷ്‌ടിയോടെയുള്ള തീരുമാനമെന്ന് വയോജനക്ഷേമ മേഖലയിൽ പ്രവർത്തിക്കുന്ന ക്രൈസ്‌തവ സംഘടനയായ പ്രോ ലൈഫ് ഭാരവാഹികൾ പറഞ്ഞു.

ജപ്പാനിൽ ഇങ്ങനെ

വയോജനങ്ങൾക്ക് പ്രത്യേക ആരോഗ്യപരിരക്ഷ

വീട്ടിലെത്തി ചികിത്സയും പരിചരണവും

ഒറ്റപ്പെട്ടവർക്ക് സാമൂഹിക കൂട്ടായ്മകൾ

വയോജന സൗഹൃദ നഗരങ്ങളും ഗ്രാമങ്ങളും

സുരക്ഷിത പൊതുഗതാഗത സംവിധാനം

മാനസികാരോഗ്യ പിന്തുണ

വിരമിച്ചാലും തൊഴിൽ–സാമൂഹിക പങ്കാളിത്തം

കുടുംബബന്ധം ശക്തിപ്പെടുത്താൻ പദ്ധതികൾ

സാങ്കേതിക സഹായത്തോടെ നിരീക്ഷണവും സംരക്ഷണവും

സർക്കാർ–സമൂഹം–കുടുംബം സംയുക്ത ഉത്തരവാദിത്വം

വയോജനങ്ങളെ സന്ദർശിക്കാൻ സംവിധാനങ്ങൾ

കുടുംബ കൗൺസിലിംഗ് കേന്ദ്രങ്ങൾ

കേരളത്തിൽ ചെയ്യാവുന്നത്

വയോജനസൗഹൃദ ഗ്രാമങ്ങൾ ഓരോ പഞ്ചായത്തിലും

വയോജന സംരക്ഷണ പദ്ധതി ആവിഷ്‌കരിക്കുക

വീടുകളിലെത്തി സ്ഥിരം സന്ദർശനവും പരിചരണവും

ഏകാന്തത തടയാൻ കൂട്ടായ്മകളുമായി ബന്ധിപ്പിക്കുക

കുടുംബ കൗൺസിലിംഗ് കേന്ദ്രങ്ങൾ ആരംഭിക്കുക

യുവജന–വയോജന കൂട്ടായ്മകൾ രൂപീകരിക്കുക

പ്രത്യേക ചികിത്സ, മാനസികാരോഗ്യസേവനം, ആശ്വാസപരിചരണം

സുരക്ഷിത താമസവും യാത്രയും ഉറപ്പാക്കുക

സ്കൂളുകളിലും കോളേജുകളിലും മുത്തച്ഛൻ മുത്തശി സൗഹൃദ പദ്ധതി ആരംഭിക്കുക

പ്രഖ്യാപനം പ്രായോഗികമായും ശക്തമായും നടപ്പാക്കി വയോജന സൗഹൃദ സംസ്ഥാനം സൃഷ്‌ടിക്കാൻ കഴിയും. സ്നേഹവും കരുണയും കുടുംബബന്ധങ്ങളും മനുഷ്യമഹത്വവും ഉയർത്തിപ്പിടിക്കുന്ന പുതിയ സാമൂഹിക സംസ്കാരത്തിന് നീക്കം വഴിതുറക്കട്ടെ

സാബു ജോസ്

ചെയർമാൻ

പ്രോ ലൈഫ്

ഗ്ലോബൽ ഫെലോഷിപ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, ELDERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL