കൊച്ചി: ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിന് 29ന് രാവിലെ 10.30 മുതൽ 3.30 വരെ നോർത്ത് പറവൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഉദ്യോഗാർത്ഥികളുടെ രജിസ്‌ട്രേഷൻ നടക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും ഈ ക്യാമ്പിൽ പങ്കെടുക്കാം. 300 രൂപ ഫീ അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തുന്ന ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ് സ്‌കിൽ ട്രെയിനിംഗ്, കരിയർ കൗൺസലിംഗ്, കമ്പ്യൂട്ടർ ട്രെയിനിംഗ് എന്നിവ സൗജന്യമായി ലഭിക്കും. താത്പര്യമുള്ളവർ തിരിച്ചറിയൽ രേഖയുമായി നിശ്ചിത സമയത്ത് എത്തണം. ഫോൺ: 6282442046, 9446926836, 04842422452, 9446025780
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |