SignIn
Kerala Kaumudi Online
Thursday, 21 May 2026 2.36 AM IST

എ.കെ.സി.ഡി.എ ധർണ നടത്തി

pharmacy
ഓൺലൈൻ മരുന്നുവ്യാപാരം

കൊച്ചി: ഓൺലൈൻ മരുന്നുവ്യാപാരത്തിനും ചെറുകിട മരുന്നുവ്യാപാര മേഖലയെ തകർക്കുന്ന കോർപറേറ്റ് ഇടപെടലുകൾക്കുമെതിരെ മരുന്ന് വ്യാപാരികൾ ദേശീയ വ്യാപകമായി നടത്തിയ പണിമുടക്കിന് പിന്തുണ അറിയിച്ച് കേരള കെമിസ്റ്റ്‌സ് ആൻഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷൻ (എ.കെ.സി.ഡി.എ.) എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. എ.കെ.സി.ഡി.എ പ്രസിഡന്റ് എ.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ആന്റണി തര്യൻ, സെക്രട്ടറി അബ്ദുൾ ജലീൽ, എറണാകുളം ജില്ലാ പ്രസിഡന്റ് എ.ടി. ലോറൻസ്, സെക്രട്ടറി വസന്തരാജ്, കൊല്ലം ജില്ലാ പ്രസിഡന്റ് എം. ശശിധരൻ, കെ.എം.എസ്.ആർ.എ ജില്ലാ പ്രസിഡന്റ് സി. ദിജേഷ്, സെക്രട്ടറിയറ്റ് അംഗം പി. അനീഷ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL