കൊച്ചി: നാഷണൽ ആയുഷ് മിഷൻ എറണാകുളം ജില്ലാ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറുടെ ഒരു ഒഴിവ്. ജൂൺ മൂന്ന് വൈകിട്ട് 5ന് മുൻപായി അപേക്ഷിക്കണം. പ്രതിമാസ വേതനം 14,000 രൂപ. പ്രായപരിധി 50. പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ, നാഷണൽ ആയുഷ് മിഷൻ, കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രി മൂന്നാം നില, എറണാകുളം, പിൻ - 682018 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം. ഫോൺ: 0484 2919133. വെബ്‌സൈറ്റ്: nam.kerala.gov.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |