SignIn
Kerala Kaumudi Online
Sunday, 12 July 2026 6.13 AM IST

കോതമംഗലത്ത് വീണ്ടും കഞ്ചാവ് ചെടി

കോതമംഗലം: ഒരു മാസത്തിനുള്ളിൽ മൂന്നാം തവണയും കോതമംഗലത്ത് റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തി. ഇന്നലെ മലയിൻകീഴ് - കോഴിപ്പിള്ളി ബൈപ്പാസിൽ നിന്ന് അമ്പലപ്പറമ്പിലേക്കുള്ള ലിങ്ക് റോഡിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. 52 സെന്റീമീറ്റർ വലുപ്പമുള്ള കഞ്ചാവ് ചെടി എക്സൈസുകാരെത്തി പിഴുത് കസ്റ്റഡിയിലെടുക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇതിന് മുമ്പ് കോതമംഗലം ടൗണിൽ ജോസ് കോളേജിന് സമീപവും നെല്ലിക്കുഴി കുറ്റിലഞ്ഞിയിലുമാണ് കഞ്ചാവ് ചെടികൾ കണ്ടത്. ഇവയൊന്നും നട്ടുവളർത്തിയതല്ലെന്നും കഞ്ചാവ് ഉപയോഗിക്കുന്നവരിൽ നിന്ന് നിലത്തുവീണ വിത്തുകളിൽ നിന്ന് മുളച്ചുപൊങ്ങിയതാണെന്നുമാണ് നിഗമനം. മേഖലയിൽ കഞ്ചാവിന്റെ വില്പനയും ഉപയോഗവും വ്യാപകമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL