
തൃപ്പൂണിത്തുറ: ഫാഷൻ ഡിസൈൻ ആൻഡ് ഗാർമെന്റ് ടെക്നോളജി സ്കൂൾ, ലായം കൂത്തമ്പലത്തിന്റെ വാർഷികാഘോഷം ദീപക് ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ അഡ്വ. പി.എൽ. ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ രാധിക വർമ്മ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ രാകേഷ് പൈ, ഷിനി ജയകുമാർ, മഞ്ജു ബിനു, പി.ബി. സതീശൻ, കെ.ടി. അഖിൽദാസ്, പി.ആർ. ഡെയ്സൺ, സന്തോഷ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെയും കുടുംബാംഗങ്ങളുടെയും ഫാഷൻ പരേഡും നൃത്തപ്രകടനങ്ങളും അരങ്ങേറി. സ്കൂൾ മാനേജർ ത്യാഗരാജൻ പോറ്റി, അദ്ധ്യാപിക സന്ധ്യ സുഭാഷ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. കമ്മിറ്റി അംഗം പ്രകാശ് അയ്യർ ക്യൂറേറ്റർ നിശാന്തി എം.എന്നിനെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
