
കൊച്ചി: പുതിയ അദ്ധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാലയങ്ങളിലും പരിസരങ്ങളിലും പുകയില ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും തടയാനുള്ള നടപടി ശക്തമാക്കും. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ പുകയില നിയന്ത്രണ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ആരോഗ്യം, പൊലീസ്, എക്സൈസ്, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം വകുപ്പുകളിലെ ഉദ്യോഗസ്ഥർ, എൻ.സി.സി, സി.ബി.എസ്.സി. ഐ.സി.എസ്.സി ജില്ലാ കോ ഓർഡിനേറ്റർമാർ, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ, കേരള വളണ്ടിയർ ഹെൽത്ത് സയൻസ് സംഘടന പ്രതിനിധികൾ പങ്കെടുത്തു. ജാഗ്രത സമിതികളുടെ നിരീക്ഷണവും എൻഫോഴ്സ്മെന്റ് ഡ്രൈവുകളും വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനകളും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |