
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ വിജയിക്കുകയും ആറിടത്ത് രണ്ടാമതെത്തുകയും 20 ഇടങ്ങളിൽ 20 ശതമാനത്തിലേറെ വോട്ടുവാങ്ങാനും കഴിഞ്ഞ ബി.ജെ.പി കേരളത്തിലും അധികാരത്തിലേക്ക് മുന്നേറാൻ പാകമായതായി സംസ്ഥാന ജന. സെക്രട്ടറി അഡ്വ. എസ്. സുരേഷ് പറഞ്ഞു. സിറ്റി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 70ന് മുകളിൽ എം.എൽ.എമാരെ സൃഷ്ടിക്കുന്നത് അതിവിദൂരത്തല്ലെന്നും അദ്ദേഹം പറഞ്ഞു.
സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ആർ. സജികുമാർ, ട്രഷറർ പ്രസ്റ്റി പ്രസന്നൻ, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് മുരളി കുമ്പളം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |