SignIn
Kerala Kaumudi Online
Sunday, 31 May 2026 2.34 AM IST

പബ്ലിക് സോഫ്റ്റ് വെയർ ലൈബ്രേറിയൻ പരിശീലനം

mini-alis

ആലുവ: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പബ്ലിക് സോഫ്റ്റ് വെയർ ഡാറ്റാ എൻട്രി രണ്ടാംഘട്ട പരിശീലനം യു.സി കോളേജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ് ഷാജി യോഹന്നാൻ അദ്ധ്യക്ഷനായി. ജില്ല ജോയിന്റ് സെക്രട്ടറി രഥീഷ്കുമാർ കെ. മാണിക്യമംഗലം പദ്ധതി വിശദീകരിച്ചു. ജയ്സൺ ജോസഫ്, എ.എസ്. ദീപക് എന്നിവരാണ് പരിശീലകർ. ലൈബ്രേറിയൻ ചിത്ര അശോക്, താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.എ. രാജേഷ്, സ്മിത സി. ഇളയിടം, ജി. ഉഷാദേവി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, UC COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL