SignIn
Kerala Kaumudi Online
Thursday, 25 June 2026 8.40 AM IST

വ്യാപാരിയെ ആക്രമിച്ച് കവർച്ച,​ പ്രതിയെ പിടികൂടി

police

കളമശേരി: പലചരക്ക് കടക്കാരനെ കടയിൽ കയറി കുത്തി. യുവാവിനെ പിടികൂടി. സൗത്ത് കളമശേരി - മഞ്ഞുമ്മൽ റോഡിൽ ശാന്തിനഗറിന് സമീപം പലചരക്ക് കട നടത്തുന്ന എച്ച്. എം.ടി. കോളനി പെരിങ്ങഴ പുത്തൻ മഠത്തിൽ വീട്ടിൽ ശിവശങ്കരൻ നായർക്കാണ് (72) കുത്തേറ്റത്. കടയിൽ കയറി അക്രമം നടത്തിയ കളമശേരി ഗ്ലാസ് കോളനി സ്വദേശി അഖിൽ സാബുവിനെ കോളനിക്ക് സമീപമുള്ള പാടത്ത് നിന്ന് പിടികൂടി.

ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. കടയിലെത്തിയ പ്രതി ചില സാധനങ്ങൾ ആവശ്യപ്പെടുകയും ശിവശങ്കരൻ നായർ അവ എടുത്തുനൽകിയ ശേഷം പണം ആവശ്യപ്പെട്ടപ്പോൾ സാധനങ്ങൾ കവറിലാക്കാൻ ആവശ്യപ്പെട്ടു. ഇതിനിടെ പിന്നിൽ നിന്ന് ചവിട്ടിവീഴ്ത്തി കഴുത്തിൽ ചവിട്ടിപ്പിടിച്ച ശേഷം കൈ, നെഞ്ച്, കഴുത്ത് ഭാഗങ്ങളിൽ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കത്തി പോലെ നീളമുള്ള ആയുധം വെച്ചായിരുന്നു കുത്തിയത്. തുടർന്ന് കടയിലെ മേശയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 5,000 രൂപയുമായി പ്രതി രക്ഷപ്പെടുകയായിരുന്നു. ശിവശങ്കരൻ നായരുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തി കളമശേ രി ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ശിവശങ്കരൻ നായരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പ്രതിക്കെതിരെ വേറെയും കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. എസ്.എച്ച്. ബൈജുവിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ. സെബാസ്റ്റ്യൻ ചാക്കോ, എസ്.ഐമാരായ ഷമീർ, അനന്തു, സി.പി.ഒ മാരായ ഷാജഹാൻ, ആദർശ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL