
കൊച്ചി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ 21-ാമത് ഫോട്ടോ ഫെസ്റ്റ് നാളെ മുതൽ 6വരെ അങ്കമാലി അഡ്ലസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 10ന് ബെന്നി ബെഹനാൻ എം.പി. ഫെസ്റ്ര് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ബിനോയ് കള്ളാട്ടുകുഴി അദ്ധ്യക്ഷത വഹിക്കും. സിനിമാ ക്യാമറാമൻ സാലു ജോർജ്, സംവിധായകൻ ജിബു ജേക്കബ്, എം.ഡി. സുകുമാരൻ എന്നിവർ അവാർഡുകൾ സമ്മാനിക്കും. 6ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി റോജി എം.ജോൺ ഉദ്ഘാടനം ചെയ്യും. മന്ത്രി ഒ.ജെ. ജനീഷ് പ്രതിഭകളെ ആദരിക്കും. ടോം ജോസഫ് മുഖ്യാതിഥിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |