
കൊച്ചി: ചാവറ കൾച്ചറൽ സെന്ററും കേരള ദർശന വേദിയും ഏർപ്പെടുത്തിയ മതമൈത്രി പുരസ്കാരം കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ലത ശർമ്മയ്ക്ക് സമ്മാനിക്കും. മസ്തിഷ്കമരണം സംഭവിച്ച ഭർത്താവ് അഡ്വ. നീലകണ്ഠ ശർമ്മയുടെ ഹൃദയം അവയവ ദാനത്തിലൂടെ മറ്റൊരാൾക്ക് നൽകി മാതൃകയായതിനാണ് പുരസ്കാരം. ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ചാവറ കൾച്ചറൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ഡോ. ജോസ് ചാക്കോ പെരിയപുറം പുരസ്കാരം സമർപ്പിക്കും. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി. ദിലീപ് കുമാർ, മെട്രോ റെയിൽ എം.ഡി. ലോക് നാഥ് ബഹ്റ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |