
കൊച്ചി: കേരള സാഹിത്യമണ്ഡലം ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ ഇ.സന്തോഷ് കുമാറിന്റെ നോവലുകളെയും ചെറുകഥകളെയും ആധാരമാക്കി പുസ്തക ചർച്ച സംഘടിപ്പിച്ചു. സാഹിത്യമണ്ഡലം പ്രസിഡന്റ് കെ.എ. ഉണ്ണിത്താൻ അദ്ധ്യക്ഷനായി. ചങ്ങമ്പുഴ സംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് പി. പ്രകാശ് ആമുഖ പ്രഭാഷണം നടത്തി. ബിജോയ് ജോസ്, കെ.എ.യൂനസ്, കെ.എക്‌സ്. ലൂയിസ്, രാജശ്രീ കുമ്പളം. എം.പി.പദ്മകുമാർ, ഡി.നന്ദകുമാർ, ജോസഫ് ആന്റണി, സുജയ മേനോൻ എന്നിവർ സംസാരിച്ചു. നോവലും കഥയും എന്നല്ല ഏത് രചനയും പഠനത്തിന്റെയും ഗവേഷണത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും കലയാണെന്ന് സന്തോഷ് കുമാർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |