SignIn
Kerala Kaumudi Online
Friday, 12 June 2026 6.31 AM IST

സ്ഥലമുടമകൾ പര്യത്തുകാവ് സന്ദർശിച്ചു

f

കിഴക്കമ്പലം: വർഷങ്ങളായി തർക്കത്തിലിരിക്കുന്ന മലയിടംതുരുത്ത് പര്യത്തുകാവ് പ്രദേശം സ്ഥലമുടമകളായ കണ്ണോത്ത് ശങ്കരൻ നായരുടെ പേരക്കുട്ടികൾ സന്ദർശിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ചർച്ചയുടെ ഭാഗമായി 30 സെന്റ് സ്ഥലം ഉന്നതി നിവാസികൾക്ക് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശം വച്ചിരുന്നു. റോഡിനോട് ചേർന്നാണ് തർക്കസ്ഥലം. ഈ ഭാഗം വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന നിലപാടിലാണ് സ്ഥലമുടമകൾ. പിൻവശത്ത് 30 സെന്റ് സ്ഥലം നൽകാമെന്നാണ് അവരുടെ നിലപാട്. എന്നാൽ ഇതിൽ ഉന്നതി നിവാസികളും സമരസമിതിയും എന്ത് തീരുമാനമെടുക്കും എന്നതിനെ ആശ്രയിച്ചായിരിക്കും മുന്നോട്ടുള്ള ചർച്ചകൾ. 16 വരെയാണ് കോടതിസമയം അനുവദിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL