SignIn
Kerala Kaumudi Online
Friday, 12 June 2026 6.30 AM IST

സി.എച്ച്. മുസ്തഫ മൗലവിക്ക് ഡോക്ടറേറ്റ് 

c-h-mjusthafa

പെരുമ്പാവൂർ: യൂണിവേഴ്സിറ്റി ഒഫ് റിലീജിയൻ ആൻഡ് ഡിനോമിനേഷൻ സി.എച്ച്. മുസ്തഫ മൗലവിക്ക് ഓണററി ഡോക്ടറേറ്റ് നൽകി. മുസ്തഫ മൗലവി മതങ്ങൾ തമ്മിലുള്ള സമാനതകളും സമന്വയവും ആഴത്തിൽ പഠിക്കുകയും സമൂഹത്തിന് ദിശാബോധം നൽകുകയും മതസമൂഹങ്ങൾ തമ്മിൽ സ്വരലയം ഉണ്ടാക്കുന്നതിന് നിരന്തരമായി പരിശ്രമിക്കുകയും ചെയ്യുന്നുവെന്നും അത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ആദരവ് സമർപ്പിച്ചുകൊണ്ട് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.മാജിദാ ഹുസൈൻ ആൽവേനി പറഞ്ഞു. മൗലാനാ ജലാലുദ്ദീൻ റൂമിയും ഷംസു തബ്രീസിയും ആത്മീയ ഗുരുക്കന്മാരാണ്. അവരുടെ ജന്മഭൂമിയായ ഇറാനിൽ നിന്ന് തനിക്ക് ഇങ്ങനെയൊരു ബഹുമതി ലഭിച്ചത് മഹാസൗഭാഗ്യമാണെന്ന് മൗലവി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL