
കൊച്ചി: ബാലാവകാശ സംരക്ഷണത്തിന് സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന 'സൗരക്ഷിക'യുടെ 2026ലെ പഞ്ചമി പുരസ്കാരം അട്ടപ്പാടിയിലെ ആദിവാസി ഉന്നതികളിൽ വിദ്യാഭ്യാസ, സാമൂഹ്യ പ്രവർത്തനം നടത്തുന്ന കെ.എസ്. രാജേന്ദ്രപ്രസാദിന് നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 10,000രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 16ന് വൈകിട്ട് 3.30ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന ചടങ്ങിൽ ജസ്റ്റിസ് വി.ജി. അരുൺ വിതരണം ചെയ്യും. അഡ്വ.എ. ജയശങ്കർ, സൗരക്ഷിക സംസ്ഥാന പ്രസിഡന്റ് അഡ്വ. എം.ശശിശങ്കർ, ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് ആർ. പ്രസന്നകുമാർ, കെ.പി.എം.എസ്. സംസ്ഥാന കമ്മിറ്റി അംഗം എം.രവി തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |