SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.11 AM IST

ആലുവ ഉളിയന്നൂർ ക്ഷേത്രത്തിൽ മോഷണം

temple

ആലുവ: കൂടൽമാണിക്യം ദേവസ്വത്തിന് കീഴിലുള്ള ആലുവ ഉളിയന്നൂർ മാഠത്തിലപ്പൻ - മഹാദേവ ക്ഷേത്രത്തിൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം. മഹാദേവ ക്ഷേത്രത്തിലെ കിഴക്കേ നടയിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരവും പാർവതി ദേവിയുടെ നടയിലെ ഭണ്ഡാരവുമാണ് കുത്തിത്തുറന്ന് കവർച്ച നടത്തിയത്.

ഇരുഭണ്ഡാരങ്ങളിലുമായി 35,000 രൂപയോളം നഷ്ടമായിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. മാസത്തിൽ ഒരുതവണ വീതമാണ് ദേവസ്വം അധികൃതരെത്തി ഭണ്ഡാരം തുറക്കുന്നത്. ഇന്നോ നാളെയോ ആയി ഭണ്ഡാരങ്ങൾ തുറക്കാനിരിക്കെയാണ് കവർച്ച നടന്നത്. ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തരാണ് ഭണ്ഡാരങ്ങൾ തുറന്നുകിടക്കുന്നതായി കണ്ടത്. സമീപത്ത് ഓടിന്റെ കഷണങ്ങളും കണ്ടെത്തി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ രാധേഷ് നൽകിയ പരാതിയെ തുടർന്ന് ആലുവ പൊലീസ്, വിരലടയാള വിദഗ്ധർ, ‌ഡോഗ് സ്ക്വാഡ് എന്നിവ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, THEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL