
കൊച്ചി: മഹാകവി അക്കിത്തം സ്മാരകത്തിന് ബഡ്‌ജറ്റിൽ തുക നീക്കിവയ്ക്കാത്തതിൽ തപസ്യ കലാസാഹിത്യവേദി പ്രതിഷേധിച്ചു. അക്കിത്തംമന ഏറ്റെടുത്ത് സ്മാരകം നിർമ്മിക്കുമെന്ന് എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചെങ്കിലും നടപടിയെടുത്തില്ല. യു.ഡി.എഫ് സർക്കാർ എം.ടി കൾച്ചറൽ പാർക്കിന് 50 കോടിയും സിനിമാതാരം സലിംകുമാറിന് സ്മാരകമുണ്ടാക്കാൻ ഒരുകോടിയും അനുവദിച്ചപ്പോൾ ജ്ഞാനപീഠജേതാവായ അക്കിത്തത്തെ വിസ്മരിച്ചത് അംഗീകരിക്കാനാവില്ല. തൃത്താല എം.എൽ.എയ്‌ക്കും മിണ്ടാട്ടമില്ല.
കേരള സാഹിത്യ അക്കാഡമി ഹാളിൽ അക്കിത്തത്തിന്റെ ഛായാചിത്രം സ്ഥാപിച്ചിട്ടില്ല. അവഗണനയ്ക്കെതിരെ സാംസ്കാരിക കേരളം പ്രതികരിക്കണമെന്ന് തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ.പി.ജി. ഹരിദാസും ജനറൽ സെക്രട്ടറി കെ.ടി.രാമചന്ദ്രനും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |