കൊച്ചി: 10.5 ഗ്രാം ഹെറോയിനുമായി അസാം നൗഗാവ് സ്വദേശി സദിക്കുൽ ഇസ്ലാമിനെ (35) പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടി. അസാമിൽ നിന്നെത്തിച്ചിരുന്ന ഹെറോയിൻ മഞ്ഞപ്പെട്ടി ഭാഗത്ത് വീട് വാടകയ്‌ക്കെടുത്ത് ബോട്ടിലിന് 3000 രൂപ നിരക്കിൽ വില്പന നടത്തുകയായിരുന്നു. 'സബിയ' എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.
അന്യസംസ്ഥാന തൊഴിലാളികളായിരുന്നു പ്രധാന ഉപഭോക്താക്കൾ. എ.എസ്.പി. ഹാർദ്ദിക് മീണ, ഇൻസ്പെക്ടർ എൽ.അനിൽകുമാർ, എസ്.ഐ. മാർട്ടിൻ ജോസഫ്, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്ക്, റോബിൻ ജോയി, ജയന്തി, ഫാസിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |