
കോലഞ്ചേരി: ഔദ്യോഗിക കൃത്യനിർവ്വഹണത്തിനെത്തിയ പൊലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന് സെന്റ് നഗറിൽ മണിയൻപാറ വീട്ടിൽ സാജുവിനെ (58) കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി മൂന്നുവർഷം തടവിന് ശിക്ഷിച്ചു. ഇയാളുടെ മാതാപിതാക്കളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശശിധരൻ, സി.പി.ഒ ബിൻസ് എന്നിവരെ ആക്രമിക്കുകയായിരുന്നു. മാതാപിതാക്കളെ ഉപദ്രവിക്കുന്നതായി ഇയാളുടെ അമ്മ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷമാണ് കുറ്റകൃത്യം ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |