
കോലഞ്ചേരി: വളയൻചിറങ്ങരയിൽ വീട് കുത്തിത്തുറന്ന് സ്വർണമാലയും പണവും കവർന്നതായി പരാതി. മഴുവന്നൂർ വില്ലേജ് വളയൻചിറങ്ങര ഇടത്തക്കര വിജയകുമാരന്റെ (50) വീട്ടിലാണ് മോഷണം നടന്നത്. 27ന് രാത്രി 11നും 28ന് രാവിലെ 6.30നും ഇടയിലുള്ള സമയത്താണ് സംഭവം.
വീടിനുള്ളിൽ അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ, വിജയകുമാരന്റെ ഭാര്യ വിജയ തലയിണയുടെ അടിയിൽ വച്ചിരുന്ന മൂന്ന് പവന്റെ മാലയും ഒരു ഗ്രാം തൂക്കം വരുന്ന താലിയും മേശപ്പുറത്തെ ബാഗിലിരുന്ന 1,100 രൂപയും അപഹരിച്ചു. സംഭവത്തിൽ വിജയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നത്തുനാട് പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |