SignIn
Kerala Kaumudi Online
Friday, 10 July 2026 1.32 PM IST

ഫുട്ബാൾ പ്രമേയത്തിൽ സിനിമാ പ്രദർശനം

cine

കൊച്ചി: ഫുട്ബാൾ പ്രമേയമാക്കി നിർമ്മിച്ച 'ദേർ ഗാൻസ് ഗ്രോസെ ട്രോം' (ലെസൻസ് ഒഫ് എ ഡ്രീം) എന്ന ജർമ്മൻ ചലച്ചിത്രം 15ന് 6.30ന് എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ കൊച്ചിൻ ഫിലിം സൊസൈറ്റി പ്രദർശിപ്പിക്കും. 19ാം നൂറ്റാണ്ടിൽ ജർമ്മനിയിൽ ഫുട്ബാൾ അവതരിപ്പിച്ച അദ്ധ്യാപകൻ കോൺറാഡ് കോഖിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയോട് താത്പര്യം വളർത്താൻ ഫുട്ബാൾ ഉപയോഗിക്കുന്നതിന്റെ കൂടി കഥയാണ്. സെബാസ്റ്റിൻ ഗ്രോബ്‌ളറാണ് സംവിധായകൻ. സിനിമയ്ക്ക് മുമ്പ് 5.30ന് കുത്തിയോട്ടപ്പാട്ടുകളെ കുറിച്ചുള്ള ഡോക്യുമെന്ററിയുണ്ടാകും. മഹാരാജാസ് കോളേജ് പ്രൊഫ. മഞ്ജു വി. മധുവാണ് രചനയും സംവിധാനവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL