SignIn
Kerala Kaumudi Online
Sunday, 12 July 2026 10.49 AM IST

ഓട്ടോറിക്ഷ മീറ്റർ പരിശോധന ഇനി പഞ്ചായത്തുകൾ തോറും

anoop-jacob
ഓട്ടോറിക്ഷ ഫെയർ മീറ്റർ വെരിഫിക്കേഷൻ ക്യാമ്പ് സംസ്ഥാനതല ഉദ്ഘാടനം കൂത്താട്ടുകുളത്ത് മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കുന്നു

കൊച്ചി: നൂറുദിവസം കൊണ്ട് 100 പഞ്ചായത്ത്/നഗരസഭാ തലങ്ങളിൽ ഓട്ടോറിക്ഷ ഫെയർ മീറ്റർ വെരിഫിക്കേഷൻ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. താലൂക്ക് ആസ്ഥാനത്തുനിന്ന് 15 കിലോമീറ്ററോ അതിലധികമോ ദൂരമുള്ള തദ്ദേശസ്ഥാപനങ്ങളിലായിരിക്കും ക്യാമ്പുകൾ. എത്രയിടത്ത് ക്യാമ്പ് നടത്തിയെന്ന് വെബ്‌സൈറ്റിലൂടെ അറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം കൂത്താട്ടുകുളം മുനിസിപ്പൽ ടൗൺഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
തദ്ദേശതലത്തിൽ ക്യാമ്പ് നടത്തുമ്പോൾ തൊഴിലാളിക്ക് ദൂരയാത്രയും ഒരുദിവസത്തെ തൊഴിൽ നഷ്ടവും ഒഴിവാക്കാം. ഓട്ടോറിക്ഷ തൊഴിലാളികൾ സേവനം പ്രയോജനപ്പെടുത്തണം. പിറവം മണ്ഡലത്തിലെ തിരുമാറാടി, പാമ്പാക്കുട പഞ്ചായത്തുകളിലും ക്യാമ്പ് നടത്തും. ഉപഭോക്തൃവകുപ്പ് 1000 സ്‌കൂളുകളിൽ കൺസ്യൂമർ ക്ലബുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കൂത്താട്ടുകുളം നഗരസഭാ ചെയർമാൻ റെജി ജോൺ അദ്ധ്യക്ഷനായി. കെ. ഫ്രാൻസിസ് ജോർജ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, ലീഗൽ മെട്രോളജി കൺട്രോളർ രാജേഷ് സാം, മദ്ധ്യമേഖല ജോ. കൺട്രോളർ കെ. ഷീലൻ, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെവിൻ ജോർജ്, പിറവം നഗരസഭാദ്ധ്യക്ഷൻ കെ.ആർ. പ്രദീപ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL