SignIn
Kerala Kaumudi Online
Sunday, 12 July 2026 10.49 AM IST

മുഖ്യമന്ത്രിയുടെ നിലപാട് തിരുത്തണം

pdp

കൊച്ചി: സംഘ്പരിവാർ താത്പര്യങ്ങളോട് അനുഭാവം പുലർത്തുന്ന മുഖ്യമന്ത്രിയുടെ നിലപാട് തിരുത്തിക്കാൻ കോൺഗ്രസ് പാർട്ടി തയ്യാറാകണമെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി അംഗം അഷറഫ് വാഴക്കാല പറഞ്ഞു. സുപ്രധാന പദവികളിൽ സംഘ്പരിവാർ പ്രതിനിധികളെ നിയമിക്കുന്ന സമീപനം തുടരുകയാണ്.
മതവിദ്വേഷം പ്രചരിപ്പിക്കുകയും സാമുദായിക സൗഹാർദ്ദം തകർക്കാൻ ശ്രമിക്കുകയും ചെയ്ത കേസുകളിൽപ്പെട്ട ആർ.വി. ബാബു, കെ.പി. ശശികല ഉൾപ്പെടെയുള്ള ഹിന്ദു ഐക്യവേദി നേതാക്കളെ സ്വീകരിച്ചിരുത്തി അവരുടെ നിവേദനം വാങ്ങിയത് മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പാണ്. എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്ക് സന്ദർശനാനുമതി നിഷേധിച്ച മുഖ്യമന്ത്രി ആർ.എസ്.എസ് നേതാക്കൾക്കും വിദ്വേഷപ്രചാരകർക്കും കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കുന്നത് യാദൃച്ഛികമല്ലെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL