SignIn
Kerala Kaumudi Online
Sunday, 12 July 2026 10.49 AM IST

കാഴ്ച പരിമിതർക്ക് സഹായ ഉപകരണങ്ങൾ

adm

കൊച്ചി: കോതമംഗലം പീസ് വാലി ഫൗണ്ടേഷൻ കാഴ്ച പരിമിതരായ 50 പേർക്ക് ദൈനംദിന ജീവിതം ആയാസരഹിതമാക്കുന്ന ഡിജിറ്റൽ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പുസ്തകങ്ങൾ ഡിജിറ്റൽ ഫയലുകളായി സൂക്ഷിക്കാനും വായിക്കാനും സാധിക്കുന്ന ഓർബിറ്റ് റീഡർ, നിത്യജീവിതത്തിലെ വസ്തുക്കൾ തിരിച്ചറിയാൻ സാധിക്കുന്ന സോണിക് ലേബലർ, വോയിസ് ഓക്‌സിമീറ്റർ എന്നീ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. തൊടുപുഴ സ്വദേശിയും ബ്രെയിൽ സാക്ഷരത പ്രചാരകനുമായ ആർഷന് ഓർബിറ്റ് റീഡർ കൈമാറി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ. മനോജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ഫോർ ദ് ബ്ലൈൻഡ് കൺവീനർ മുഹമ്മദ് അമീൻ, പീസ് വാലി ഉപാദ്ധ്യക്ഷൻ കെ.എച്ച്. ഹമീദ് എന്നിവർ സന്നിഹിതരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL