കൊച്ചി: ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രത്തിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനമായ ഗിരിനഗർ ഭവൻസ് വിദ്യാമന്ദിറിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ 15ന് ആരംഭിക്കും. ഒരുവർഷം നീളുന്ന ‘ഹിരൺമയം’ ആഘോഷപരമ്പര ഭാരതീയ വിദ്യാഭവൻ, മുംബയുടെ എക്സിക്യുട്ടീവ് സെക്രട്ടറിയും ഡയറക്ടർ ജനറലുമായ ജഗ്ദീഷ് പ്രകാശ് ലഖാനി ഉദ്ഘാടനം ചെയ്യും. കൊച്ചി കേന്ദ്രം ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ് അദ്ധ്യക്ഷനും ഡയറക്ടർ ഇ. രാമൻകുട്ടി മുഖ്യാതിഥിയുമാകും. 1977ൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ക്യാമ്പസിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1980ൽ കടവന്ത്രയിലേക്ക് മാറി. കേരളത്തിലെ ആദ്യകാല ഐ.എസ്.ഒ 9001 സർട്ടിഫിക്കേഷൻ നേടിയ സി.ബി.എസ്.ഇ വിദ്യാലയമാണ്. അമ്പതാം വാർഷികാഘോഷം 2027 ജനുവരി 20ന് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |