SignIn
Kerala Kaumudi Online
Thursday, 16 July 2026 4.36 AM IST

മെഡി. കോളേജ് ഫാർമസിസ്റ്റ് താത്കാലിക നിയമനം

f

കൊച്ചി: ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാരുണ്യ പദ്ധതിക്ക് കീഴിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തും.
ഡിപ്ലോമ ഇൻ ഫാർമസി, ബി.ഫാം അല്ലെങ്കിൽ ഫാം.ഡി യോഗ്യതയുള്ളവർക്കും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 21-42. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 23ന് രാവിലെ 11ന് മെഡിക്കൽ കോളേജ് സി.സി.എം ഹാളിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. രജിസ്‌ട്രേഷൻ രാവിലെ 10.30 മുതൽ 11 വരെയായിരിക്കും. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL