
ഫോർട്ടുകൊച്ചി: ഹോംസ്റ്റേ മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഗ്രാമീണ ടൂറിസത്തിന് ഉണർവ് പകരുന്നതിനുമായി കേരള ഗ്രാമീണ ബാങ്ക് ഹോംസ്റ്റേ സംരംഭകർക്കായി വായ്പാ വിതരണ പദ്ധതി ഒരുക്കുന്നു. 23ന് രാവിലെ 10ന് ബി.ടി.എച്ച് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി വായ്പാ പദ്ധതിക്ക് തുടക്കം കുറിക്കും. സംസ്ഥാനത്തെ ഹോംസ്റ്റേ മേഖലയ്ക്ക് വലിയ പ്രോത്സാഹനമാകുന്ന പദ്ധതി ഗ്രാമീണ ടൂറിസത്തിനും സ്വയംതൊഴിൽ മേഖലയ്ക്കും പുതിയ കരുത്ത് പകരുമെന്ന് എം.പി. ശിവദത്തൻ പറഞ്ഞു. വായ്പ ലഭിക്കാൻ താത്പര്യമുള്ള സംരംഭകർക്ക് ചടങ്ങിൽ പങ്കെടുത്ത് പേര് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9349253124.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |