
കൊച്ചി: നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസ്) പുതിയ അദ്ധ്യയനവർഷത്തിന് തുടക്കമായി. പഞ്ചവത്സര ബി.എ എൽ.എൽ.ബി (ഓണേഴ്‌സ്), ഏകവർഷ എൽ.എൽ.എം കോഴ്‌സുകളിലെ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. ഇന്ത്യ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഒഫ് ലീഗൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് വൈസ് ചാൻസലർ പ്രൊഫ. ഡോ. വെങ്കടറാവു ഉദ്ഘാടനം ചെയ്തു. നുവാൽസ് വൈസ് ചാൻസലർ പ്രൊഫ. ഡോ. ജി.ബി. റെഢി അദ്ധ്യക്ഷനായി. രജിസ്ട്രാർ ഡോ. ലിന അക്കാ മാത്യു, അസിസ്റ്റന്റ് പ്രൊഫസർ ഡോ. അപർണ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. ആറുദിവസത്തെ ഇൻഡക്ഷൻ പ്രോഗ്രാമിൽ വിദഗ്ദ്ധർ ക്ലാസുകൾ നയിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |