
ആലുവ: ആലുവ മിനി സിവിൽ സ്റ്റേഷനിൽ പുതിയതായി സ്ഥാപിച്ച ലിഫ്റ്റ് ഇന്ന് വൈകിട്ട് 3ന് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനാകും. ബെന്നി ബഹനാൻ എം.പി, മുനിസിപ്പൽ ചെയർപേഴ്‌സൺ സൈജി ജോളി, ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവർ പങ്കെടുക്കും. അൻവർ സാദത്ത് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 26.5 ലക്ഷം രൂപ ചെലവഴിച്ചാണ് ലിഫ്റ്റ് സ്ഥാപിച്ചത്. ഇവിടെ ഉണ്ടായിരുന്ന ലിഫ്റ്റ് സ്ഥിരമായി തകരാറിലാകുന്നത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പാതിവഴിയിൽ ലിഫ്റ്റ് നിശ്ചലമായതിനെ തുടർന്ന് പലവട്ടം സാങ്കേതിക വിദഗ്ദ്ധരെ വിളിച്ചുവരുത്തി കുടുങ്ങിപ്പോയ യാത്രക്കാരെ പുറത്തിറക്കേണ്ട സാഹചര്യമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |