
പാലക്കുഴ: കേരള കോൺഗ്രസ് പാലക്കുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫിന് സ്വീകരണം നൽകി. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. ജോർജ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് ആൻഡ്രൂസ് അദ്ധ്യക്ഷനായി. നിയോജക മണ്ഡലം സെക്രട്ടറി ജേക്കബ് ഇരവിമംഗലത്ത്, ജോളി നെടുങ്കല്ലേൽ, ടോമിച്ചൻ മുണ്ടുപാലം, പഞ്ചായത്ത് അംഗം മേഴ്‌സി ജോസ്, ബിന്ദു ബെന്നി, ജോസ് ജോൺ തുടങ്ങിയവർ സന്നിഹിതരായി. മണ്ഡലം കമ്മിറ്റിയുടെയും മറ്റ് പോഷക സംഘടനകളുടെയും നിരവധി പ്രവർത്തകരും നാട്ടുകാരും സന്നിഹിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |