കൊച്ചി: അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ എറണാകുളം പ്രസ്‌ക്ലബിൽ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. മാദ്ധ്യമപ്രവർത്തകരും ജീവനക്കാരും കുടുംബാംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു. മുഹമ്മദ് ഷിയാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് അംഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. അംഗങ്ങൾക്കായി അഹല്യ ആശുപത്രി നൽകുന്ന പ്രിവിലേജ് കാർഡിന്റെ വിതരണവും എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഹല്യ കണ്ണാശുപത്രി അഡ്മിനിസ്‌ട്രേറ്റർ സനോജ്, സപ്ലൈകോ അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ ഡോ. സജീവ് പോൾ, പ്രസ്‌ക്ലബ് പ്രസിഡന്റ് ആർ. ഗോപകുമാർ, സെക്രട്ടറി എം. ഷജിൽ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |