
കൊച്ചി: കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും ജില്ലാ സാക്ഷരതാ മിഷനും സംഘടിപ്പിച്ച 'ഉന്നതവിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണം" വൈജ്ഞാനിക-സാഹിത്യ-സാംസ്കാരിക സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മധു അദ്ധ്യക്ഷയായി. തദ്ദേശവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന ഏഴാം തരം തുല്യതാ പഠിതാവായ ഓമനയെ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടെമ്പിൾ മാഗി ആദരിച്ചു. ഡോ. കെ.യു. വിജയരാജൻ, ഡോ. വിജയ് ഫ്രാൻസിസ്, ഡോ. ബി. മുജീബ്, കൊച്ചുറാണി മാത്യു, ജെ. ലക്ഷ്മി, സുബിൻ ആന്റണി മെഹർ റെയ്നോൾഡ്, സജി തോമസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |