കൊച്ചി: സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഹ്വാന പ്രകാരം ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല ഇടപ്പള്ളി ഗവ. ടി.ടി.ഐയുടെ സഹകരണത്തോടെ 'ഹ്യൂമൻ ലൈബ്രറി"പരിപാടി സംഘടിപ്പിച്ചു. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ മകൾ ലളിത ചങ്ങമ്പുഴ ജീവിതാനുഭവങ്ങൾ പങ്കിട്ടു. ചങ്ങമ്പുഴയും ഇടപ്പള്ളി രാഘവൻ പിള്ളയും തമ്മിൽ ആദ്യകാലത്തുണ്ടായിരുന്ന ശത്രുതയെയും പിൽക്കാലത്തുണ്ടായ ഗാഢമായ സുഹൃദത്തെയും കുറിച്ച് അവർ സംസാരിച്ചു. ഡോ. എസ്. ഹരികുമാർ അദ്ധ്യക്ഷനായ പരിപാടിയിൽ ലൈബ്രറി സെക്രട്ടറി വി.ഡി. ഷജിൽ, കലാവേദി സെക്രട്ടറി പി.കെ. കൃഷ്ണൻ, ടി.ടി.ഐ പ്രിൻസിപ്പൽ ശ്രീകല, വിദ്യാർത്ഥി പ്രതിനിധി ജോയൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |