പറവൂർ: സമഗ്രപകർച്ചവ്യാധി പ്രതിരോധ പരിപാടിയുടെ ഭാഗമായി ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ വിദ്യാർത്ഥികളെ ബ്രാൻഡ് അംബാസഡർമാരാക്കി നടപ്പിലാക്കുന്ന ഗപ്പിബാങ്ക് ക്യാമ്പയിൻ പുതിയകാവ് ഗവ. എൽ.പി സ്കൂളിൽ ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് സൗജന്യമായി കൂത്താടികളെ ഭക്ഷിക്കുന്ന ഗപ്പി മീനുകളെ നൽകി. ചിറ്റാറ്റുകര പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും ചേർന്ന് സ്കൂളുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. സാബു ഉദ്ഘാടനം ചെയ്തു. എ.ഐ. നിഷാദ് അദ്ധ്യക്ഷനായി. ഡോ. കെ.എസ്. മഞ്ജു, പി.ജി. ആന്റണി, സി.സി. അനിരുദ്ധൻ, കെ.കെ. ഷീബ, എം.ആർ. രാജേഷ്, ശ്രീമോൾ ഉമേഷ്, കെ.എ. സ്മിത, അരുൺ സാഗർ, ഹേമ പീറ്റർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |