
കൊച്ചി: ടൈ കേരള സംഘടിപ്പിച്ച ലീഡർഷിപ്പ് കോൺക്ലേവിൽ മൊത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിന്റെ ചെയർമാനും സഹസ്ഥാപകനുമായ റാംദേവ് അഗ്രവാൾ മുഖ്യപ്രഭാഷണം നടത്തി. ധാർമ്മികമൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന നിക്ഷേപ സമീപനമാണ് എപ്പോഴും മികച്ച ഫലം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, ബി.എ.എഫ് കൺസൾട്ടന്റ്സ് മാനേജിംഗ് പാർട്ണർ അനിൽ സൈനാനി, ടൈ കേരള മുൻ പ്രസിഡന്റ് എം.എസ്.എ. കുമാർ, സിന്തൈറ്റ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ അജു ജേക്കബ്, അക്ക്യൂമൻ ക്യാപിറ്റൽ മാനേജിംഗ് ഡയറക്ടർ അക്ഷയ് അഗർവാൾ, ടൈ കേരള എക്സിക്യൂട്ടീവ് ഡയറക്ടർ ദിവ്യ തലക്കലത്ത് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |