
മട്ടാഞ്ചേരി:ചുള്ളിക്കലിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലെ ജീവനക്കാരനെ രണ്ടംഗ സംഘം മർദ്ദിച്ചതായി പരാതി.പെട്രോൾ അടിച്ചതിന്റെ പണം ആവശ്യപ്പെട്ടതിൽ പ്രകോപിതരായ സംഘമാണ് പമ്പിലെ മാനേജരായ മട്ടാഞ്ചേരി തുണ്ടിപറമ്പിൽ വിഷ്ണു വിനോദിന്(26)നേരെയാണ് അക്രമം നടന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം.ബൈക്കിൽ പമ്പിലെത്തിയ രണ്ട് പേർ പെട്രോൾ അടിച്ചതിന് ശേഷം പണം നൽകിയില്ല. ഇത് ചോദ്യം ചെയ്യുകയും പണം വാങ്ങുകയും ചെയ്തതിൽ പ്രകോപിതരായ സംഘം വിഷ്ണുവിനെ മർദ്ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. സ്ഥലത്തില്ലാതിരുന്ന പമ്പ് ഉടമ എത്തിയ ശേഷമാണ് മട്ടാഞ്ചേരി പൊലീസിന് പരാതി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |