SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.24 AM IST

കർക്കടക കഞ്ഞി വിതരണം

kanji

കൊച്ചി: ജില്ലാ ആയുർവേദ ആശുപത്രി സംഘടിപ്പിച്ച കർക്കടക കഞ്ഞി വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീദേവി മധു അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് ചെയർപേഴ്‌സൺ സിന്റ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു എം, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജയകൃഷ്ണൻ കെ. വി. പി, മെഡിക്കൽ ഓഫീസർ (ജി.എച്ച്) ഡോ. സുധീർ ഇ. പി. എന്നിവ‌ർ സംസാരിച്ചു. 27 മുതൽ ഓഗസ്റ്റ് ഒന്നു വരെ ആശുപത്രിയിൽ രോഗികൾക്ക് സൗജന്യമായി ഔഷധ കഞ്ഞി വിതരണം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL