
കൊച്ചി: കുസാറ്റ് ബയോടെക്‌നോളജി വിഭാഗത്തിന് കീഴിലുള്ള സെന്റർ ഫോർ ന്യൂറോ സയൻസ് സെപ്തംബർ 14 മുതൽ 16 വരെ ന്യൂറോ സയൻസിനെക്കുറിച്ച് രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കും. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി മത്സരങ്ങളും സംഘടിപ്പിക്കും. ഒരുലക്ഷം രൂപയാണ് സമ്മാനം. നിങ്ങളുടെ ഫോൺ നിങ്ങളുടെ മസ്തിഷ്‌ക ഘടനയെ മാറ്റിമറിക്കുന്നുണ്ടോ, ഉറക്കം, കായിക വിനോദങ്ങളും തലച്ചോറിന്റെ ആരോഗ്യവും, വികാരങ്ങളും മാനസികാരോഗ്യവും, പോഷകാഹാരവും തലച്ചോറിന്റെ ആരോഗ്യവും, ന്യൂറോ ഡിജനറേഷൻ, നാഡീവ്യൂഹ സംബന്ധമായ രോഗങ്ങൾ - നേരത്തെ തിരിച്ചറിയാം തടയാം ഇവയിൽ ഒരു വിഷയം തിരഞ്ഞെടുക്കാം. മത്സര വിഭാഗങ്ങൾ: ഷോർട്ട് വീഡിയോ, റീൽസ്, സ്റ്റിൽ മോഡൽ, പോസ്റ്റർ ഡിസൈനിംഗ്, ചിത്രരചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |