SignIn
Kerala Kaumudi Online
Friday, 31 July 2026 4.04 AM IST

മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

sikandhar-molla
സിക്കന്ദർ മൊല്ല

കളമശേരി: ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി ഇടപ്പള്ളിയിൽ നടന്ന പരിശോധനയിൽ ഗ്രാൻഡ് മാളിന് സമീപത്തുനിന്ന് 20. 272 കി.ഗ്രാം കഞ്ചാവുമായി ബംഗാൾ മുർഷിദാബാദ് സ്വദേശി സിക്കന്ദർ മൊല്ലയെ (47) പിടികൂടി. ആക്രി കച്ചവടത്തിന്റെ മറവിലായിരുന്നു കഞ്ചാവ് വില്പനയെന്ന് പൊലീസ് പറഞ്ഞു. കളമശേരി വിടാകുഴ അമ്പാട്ടു ലൈനിന് സമീപത്തുനിന്ന് 6.08 ഗ്രാം എം.ഡി.എം.എയുമായി തൃക്കാക്കര കരിമക്കാട് തോപ്പിൽ പറമ്പിൽ ടി.എസ്. സുർജിത്തും (21) പിടിയിലായി. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. നാർക്കോട്ടിക്സെൽ അസി. കമ്മീഷണർ ടി.ഡി. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് ഇരുവരെയും പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL