SignIn
Kerala Kaumudi Online
Friday, 31 July 2026 4.03 AM IST

ഹൃദയധമനി ചികിത്സ: സമ്മേളനം ഇന്ന് മുതൽ

heart

കൊച്ചി: ഹൃദയധമനി രോഗ ചികിത്സയിലെ സാങ്കേതികവിദ്യകൾ ചർച്ച ചെയ്യുന്ന കോംപ്ലക്‌സ് ഹൈറിസ്‌ക് ആൻഡ് ഇൻഡിക്കേറ്റഡ് പി.സി.ഐ (ചിപ്പ്) സമ്മേളനം ഇന്ന് മുതൽ ആഗസ്റ്റ് 2 വരെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടക്കും. സിൻസിഷ്യം ഹാർട്ട് കെയർ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ നേതൃത്വം നൽകും. പ്രൊഫ. ലിം സൂ ടിയ്ക്, ഡോ. വത്താരു നാഗമത്സു, ഡോ. തോമസ് മരെക്, ഡോ. പിയോട്ടർ ജെ. വസീൻസ്‌കി, ഡോ. അരസി മാരൻ, ഡോ. രമേഷ് ദഗ്ഗുബാട്ടി,​ ഡോ. അശോക് സേത്ത് എന്നിവർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. ആർ. അനിൽകുമാർ, ഡോ. സന്ദീപ് ആർ, ഡോ. ദീപക് ഡേവിഡ്‌സൺ, ഡോ. രാജശേഖർ വർമ്മ, ഡോ. അനിൽ ബാലചന്ദ്രൻ, ഡോ. ജിമ്മി ജോർജ് എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, HEART
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL