SignIn
Kerala Kaumudi Online
Saturday, 01 August 2026 3.53 AM IST

ബി.എ ബി.എഡ് സ്‌പോട്ട് അഡ്മിഷൻ 3ന്

f

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ ആരംഭിച്ചിരിക്കുന്ന ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാമിൽ ബി.എ. ബി.എഡ് കോഴ്‌സിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 3ന് രാവിലെ 10ന് നടക്കും. നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് എഴുതിയ വിദ്യാർത്ഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി സ്‌പോട്ട് അഡ്മിഷനിലൂടെ പ്രവേശനം നേടാം. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, സംസ്‌കൃതം ജനറൽ, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം സാഹിത്യം എന്നീ വിഷയങ്ങളിൽ ജനറൽ കാറ്റഗറി ഉൾപ്പെടെ വിവിധ സംവരണ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL